09 May 2024 Thursday

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

ckmnews


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരമേഖലയിൽ ജാഗ്രത നിർദേശം നൽകി. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് നിരോധനമുണ്ട്.

അറബിക്കടലിലെ ചക്രവാതച്ചുഴിയിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ്ദപ്പാത്തി സ്ഥിതി ചെയ്യുന്നതാണ് മഴയ്ക്ക് കാരണം. ഇന്നലെ രാത്രിവരെ ഇടുക്കി തൊടുപുഴയിൽ 107 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. അതേസമയം ഇന്നലെ രാജ്യത്ത് ഉയർന്ന താപനില രേഖപ്പെടുത്തിയതും കേരളത്തിലാണ്. തിരുവനന്തപുരത്തും പുനലൂരും 35.4 °c ചൂട് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.