09 May 2024 Thursday

സംസ്ഥാന സ്‌കൂൾ കലോത്സവം രണ്ടാം ദിനം; ഇഞ്ചോടിഞ്ച് പോരാട്ടം; തൃശൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം

ckmnews



കലോത്സവത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങള്‍ വേദിയിലെത്തും. ഹൈസ്കൂൾ വിഭാഗം ഒപ്പനയും നാടോടിനൃത്തവും വേദിയിലെത്തും. ആദ്യദിനത്തില്‍ തന്നെ കലോത്സവത്തില്‍ വലിയ ജനപങ്കാളിത്തമാണുണ്ടായത്. രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങള്‍ വേദിയിലെത്തുന്നതോടെ പോരാട്ടം കൂടുതല്‍ കനക്കുമെന്നുറപ്പാണ്. ഇതോടൊപ്പം ജനപങ്കാളിത്തവും ഏറും.


ആദ്യ ദിനം അവസാനിക്കുമ്പോൾ 142 പോയിന്റോടെ കോഴിക്കോടും തൃശൂരും ഒപ്പത്തിനൊപ്പം മുന്നേറുന്നു. കണ്ണൂര്‍ 137 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്. കൊല്ലം 134ഉം പാലക്കാട് 131ഉം മലപ്പുറം 130ഉം പോയിന്റുമായി ആദ്യസ്ഥാനങ്ങളിലുണ്ട്. കലോത്സവ നഗരിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊല്ലം ആശ്രാമം മൈതാനത്താണ് പ്രധാന വേദി. കാര്യമായ പരാതികളില്ലാതെയാണ് ആദ്യദിനം പൂര്‍ത്തിയായത്.