09 May 2024 Thursday

ഗോവയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ckmnews



പുതുവത്സരാഘോഷത്തിനിടെ ഗോവയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഗോവയിലെ അഞ്ജുന ബീച്ച് പരിസരത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. കോട്ടയം കുലശേഖരമംഗലം സ്വദേശി സഞ്ജയ് (19) ആണ് മരിച്ചത്. ഗോവയിലെത്തിയ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു.

മൃതദേഹം അഴുകിയ നിലയിലായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം പൂർത്തിയായ ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും. 29ന് ഗോവയ്ക്ക് പോയ യുവാവിനെ പുതുവത്സരാഘോഷത്തിന് ശേഷം കാണാതാവുകയായിരുന്നു. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് സഞ്ജയ് ഗോവയിലേക്ക് പോയത്.


പെട്രോൾ പമ്പിലെ ജീവനക്കാരനായിരുന്നു സഞ്ജയ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.