09 May 2024 Thursday

കരിങ്കൊടി കാണിച്ച് അറസ്റ്റിലായ യൂത്ത് കോൺഗ്രസുകാർക്ക് കോടതിയിൽ ജാമ്യം ശക്തമായ സമരം തുടരുമെന്ന് നേതാക്കൾ

ckmnews

കരിങ്കൊടി കാണിച്ച് അറസ്റ്റിലായ യൂത്ത് കോൺഗ്രസുകാർക്ക് കോടതിയിൽ ജാമ്യംൗൗ

ശക്തമായ സമരം തുടരുമെന്ന് നേതാക്കൾ


കൊച്ചി:എറണാകുളത്തെ നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ കോൺഗ്രസുകാർക്ക് ജാമ്യം അനുവദിച്ച് മജിസ്ട്രേറ്റ് കോടതി. സർക്കാർ പെലീസിനെ ഉപയോഗിച്ച് നടത്തിയ സമ്മർദ്ദങ്ങൾ പൊളിഞ്ഞുവെന്ന് നേതാക്കൾ പ്രതികരിച്ചു. ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. നേരത്തെ മുഖ്യമന്ത്രി പോയ ശേഷം ജാമ്യം അനുവദിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. പിന്നീട് സിപിഎം നേതാക്കൾ ഇടപെട്ടതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്നും, ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതെന്നും, ജാമ്യം കിട്ടിയ ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികരിച്ചു.