09 May 2024 Thursday

പട്ടാമ്പി കൊപ്പത്തു ഒന്നര വയസുകാരൻ വീടിന് സമീപത്തെ കുളത്തിൽ വീണ് മരിച്ചു

ckmnews


ഒന്നര വയസുകാരൻ വീടിന് സമീപത്തെ കുളത്തിൽ വീണ് മരിച്ചു. പട്ടാമ്പി കൊപ്പം വണ്ടുംതറയിൽ ഉമ്മറിന്റെയും മുബീനയുടെയും മകൻ മുഹമ്മദ് ഇഹാനാണ് മരിച്ചത്. വീടിനോട് ചേർന്ന് നൂറു മീറ്റർ അകലെയാണ് കുളം.

വൈകീട്ട് കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്നും കണ്ടെത്തിയത്. ഉടൻ തന്നെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല