09 May 2024 Thursday

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി നാലാമത്തെ കപ്പൽ ഇന്നെത്തും

ckmnews


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി ചൈനയിൽ നിന്നുള്ള നാലാമത്തെ കപ്പൽ ഇന്ന് തീരത്തെത്തും. രണ്ട് ഷിപ്പ് ടു ഷോർ ക്രയിനുകളും മൂന്ന് യാഡ് ക്രയിനുകളുമാണ് ഇത്തവണ കൊണ്ടുവരുന്നത്. കാലാവസ്ഥ അനുകൂലമെങ്കിൽ രാവിലെ 11 മണിയോടെ കപ്പൽ ബെർത്തിൽ അടുപ്പിക്കും.

വിഴിഞ്ഞത്ത് ആദ്യമെത്തിയ ഷെൻഹുവ 15 എന്ന കപ്പൽ തന്നെയാണ് ക്രയിനുകളുമായി വീണ്ടും വരുന്നത്. ചൈനയിൽ നിന്ന് കൊണ്ടുവന്ന 10 ക്രയിനുകൾ തുറമുഖത്ത് സ്ഥാപിച്ചു കഴിഞ്ഞു. തുറമുഖത്തിന്റെ ആദ്യഘട്ടത്തിൽ 24 യാഡ് ക്രെയിനുകയും 8 ഷിപ്പ് ടു ഷോർ ക്രെയിനുകളുമാണ് വേണ്ടത്. ബാക്കി ക്രയിനുകളും വൈകാതെ വിഴിഞ്ഞത്ത് എത്തിച്ചേരുമെന്ന് അദാനി പോർട്സ് അറിയിച്ചു.