09 May 2024 Thursday

പത്താം ക്ലാസ്‌ വിദ്യാര്‍ഥിക്കൊപ്പം പ്രധാനാധ്യാപികയുടെ 'റൊമാന്റിക് ഫോട്ടോഷൂട്ട്‌ അധ്യാപികയെ സസ്പെന്‍ഡ്‌ ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

ckmnews

പത്താം ക്ലാസ്‌ വിദ്യാര്‍ഥിക്കൊപ്പം പ്രധാനാധ്യാപികയുടെ 'റൊമാന്റിക് ഫോട്ടോഷൂട്ട്‌


അധ്യാപികയെ സസ്പെന്‍ഡ്‌ ചെയ്ത് വിദ്യാഭ്യാസ വകുപ്പ്


ബെംഗളൂരു:വിദ്യാര്‍ഥിക്കൊപ്പം നാല്‍പ്പത്തിരണ്ടുകാരിയായ പ്രധാനാധ്യാപികയുടെ 'റൊമാന്റിക്‌ ഫോട്ടോഷൂട്ട്‌.വിദ്യാര്‍ഥിയെ ചുംബിക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അധ്യാപികയെ സസ്പെന്‍ഡ്‌ ചെയ്തു.കര്‍ണാടക ചിന്താമണി മുരുഗമല്ലയിലെ ഒരു സ്കൂള്‍ അധ്യാപികയെയാണ്‌ സസ്പെന്‍ഡ്‌ ചെയ്തത്‌.ടൂറിനിടെയാണ്‌ പത്താം ക്ലാസ്‌ വിദ്യാര്‍ഥിക്കൊപ്പം പ്രധാനാധ്യാപിക 'റൊമാന്റിക്‌ ഫോട്ടോ എടുത്തത്‌. ചിത്രങ്ങൾ ലീക്കായതിന്‌ പിന്നാലെ വിദ്യാര്‍ഥിയോട്‌ പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന്‌ കണ്ടെത്തിയാണ്‌ സസ്പെന്‍ഷന്‍.അധ്യാപിക വിദ്യാര്‍ഥിയെ ചുംബിക്കുകയും വിദ്യാര്‍ഥിയെക്കൊണ്ട്‌ എടുത്തുയര്‍ത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ്‌ പുറത്തുവന്നത്‌.ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ പരാതി നൽകി. ഇതിന്‌ പിന്നാലെയാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ അധ്യാപികയ്ക്കെതിരെ നടപടിയെടുത്തത്‌.വിവാദമായതിന്‌ പിന്നാലെ അധ്യാപിക ചിത്രങ്ങളും വിഡിയോയും ഫോണിൽ നിന്ന്‌ ഡിലീറ്റ്‌ ചെയ്തു.