09 May 2024 Thursday

ശബരിമലയിൽ നടവരവിൽ 18.72 കോടി രൂപയുടെ വർദ്ധന ഈ മണ്ഡലകാലത്ത് വരുമാനം 241 കോടി രൂപ

ckmnews

ശബരിമലയിൽ നടവരവിൽ 18.72 കോടി രൂപയുടെ വർദ്ധന

ഈ മണ്ഡലകാലത്ത് വരുമാനം 241 കോടി രൂപ


പമ്പ: ശബരിമലയിലെ മണ്ഡലകാലത്തെ വരവ് 241,71 കോടി രൂപയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 18.72 കോടി രൂപ അധികമാണ് ഈ വര്‍ഷത്തെ വരവ്. 222.98 രൂപയായിരുന്നു കഴിഞ്ഞവര്‍ഷത്തെ വരവ്.


കുത്തകലേലം വഴി ലഭിച്ച വരുമാനം കൂടി ചേര്‍ത്തതാണ് ഈ കണക്ക്. 37.40 കോടി രൂപയാണ് കുത്തകലേലത്തിലൂടെ ലഭിച്ചത്. ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച കണക്കില്‍ ഇത് ഉള്‍പ്പെട്ടിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.


കാണിക്കയായി ലഭിച്ച നാണയങ്ങള്‍, നിലയ്ക്കലിലെ പാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേര്‍ക്കുമ്പോള്‍ വരുമാനത്തില്‍ ഇനിയും മാറ്റമുണ്ടാകുമെന്നും സന്നിധാനം ദേവസ്വം ഗസ്റ്റ്ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത വാർത്താസമ്മേളനത്തില്‍ പ്രസിഡന്റ് പറഞ്ഞു