09 May 2024 Thursday

ശബരിമലയിൽ വൻ ഭക്തജന തിരക്ക്; ഇന്നലെ ഒരു ലക്ഷത്തിലധികം തീർത്ഥാടകരെത്തി

ckmnews



ശബരിമലയിൽ വൻ ഭക്തജന തിരക്ക്. തീർത്ഥാടകരുടെ നിര നീലിമല വരെ നീണ്ടു. ഇന്നലെ മാത്രം പതിനെട്ടാം പടി ചവിട്ടിയത് ഒരു ലക്ഷത്തിലധികം തീർത്ഥാടകരാണ്. ഈ സീസണിൽ ഒരു ലക്ഷത്തിലധികം പേർ പതിനെട്ടാം പടി ചവിട്ടുന്നത് ഇത് ആദ്യമാണ്. തുടർച്ചയായ അവധി ദിനങ്ങളും മണ്ഡല പൂജ അടുത്തതും തിരക്കിന് കാരണമായെന്നാണ് വിലയിരുത്തൽ.


മണിക്കൂറുകൾ ഇടവിട്ടാണ് പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടുന്നത്. നിലയ്ക്കലും ഇടത്താവളങ്ങളിലും തീർത്ഥാടകരുടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയമാണെന്ന് പൊലീസ് വ്യക്തമാക്കി.