09 May 2024 Thursday

അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജിവെച്ചു

ckmnews


കെബി ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്


തിരുവനന്തപുരം:മന്ത്രിസഭയിലെ മാറ്റത്തിന് മുന്നോടിയായി മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവച്ചു. ഇന്ന് ചേരുന്ന എൽഡിഎഫ് യോഗത്തിന് മുൻപായാണ് ഇരുവരും മുഖ്യമന്ത്രിയെ കണ്ടു രാജി കത്ത് കൈമാറിയത്. മന്ത്രിസഭയിലെ മാറ്റം ഇടതു മുന്നണി കൺവീനർ ഇപി ജയരാജൻ അല്പസമയത്തിനകം പ്രഖ്യാപിക്കും.


നേരത്തെ നിശ്ചയിച്ച ധാരണ പ്രകാരം ഇരുവർക്കും പകരമായി കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. രാജി നൽകിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. തന്റെ രണ്ടര വർഷത്തെ പ്രവർത്തനം ജനങ്ങൾ വിലയിരുത്തട്ടെ എന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.