09 May 2024 Thursday

ക്രിസ്മസ്-പുതുവത്സരാഘോഷം: പരിശോധന ശക്തമാക്കും

ckmnews

ജില്ലയിലെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിലെ ലഹരിക്കടത്തും വ്യാജ വാറ്റും നിരോധിത ലഹരി ഉപയോഗവും തടയുന്നതിന് ശക്തമായ പരശോധനയുമായി എക്സൈസ് വകുപ്പ്.ഇതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനയും പട്രോളിങും ശക്തമാക്കും.


വനംമേഖലകള്‍, മദ്യശാലകള്‍, പൊതുസ്ഥലങ്ങള്‍, സ്‌കൂള്‍ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ശക്തമായ പരിശോധനകളും പട്രോളിളും നടത്തും. പാസഞ്ചര്‍ ട്രെയിനുകളിലും പരിശോധന നടത്തും. ഇതു സംബന്ധിച്ച്‌ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ പി. അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ വൈ. ഷിബു സ്വാഗതം പറഞ്ഞു. റവന്യൂ, എക്‌സൈസ്, ഫോറസ്റ്റ്, പൊലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയ സാമൂഹിക മേഖലകളിലെ നേതാക്കളും പങ്കെടുത്തു.