09 May 2024 Thursday

കൊല്ലത്ത് പ്രസ്സ് ഉടമയും കുടുംബവും വീടിനുള്ളില്‍ മരിച്ച നിലയിൽ

ckmnews


കൊല്ലത്ത് പ്രിന്‍റിങ്ങ് പ്രസ്സ് ഉടമയെയും കുടുംബത്തേയും മരിച്ച നിലയിൽ കണ്ടെത്തി. കേരളപുരം സ്വദേശിയും കൊപ്പാറ പ്രസ്സിന്റെ ഉടമയുമായ രാജീവ് രാമകൃഷ്ണന്‍ (56), ഭാര്യ ആശ (50), മകൻ മാധവ് (21) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സാമ്പത്തിക പ്രതിസന്ധി കാരണം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.


കുണ്ടറ കേരളപുരം കെപിപി ജംക്‌ഷൻ ‘ഗസൽ’ എന്ന വാടക വീട്ടിലാണ് സംഭവം. രാജീവിനെയും ഭാര്യ ആശയെയും  കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. മകന്‍ മാധവിനെ മുറിയിൽ കട്ടിലിൽ കിടക്കുന്ന നിലയിലാണ് കണ്ടത്. രണ്ട് ദിവസമായി വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനെ തുടർന്ന് പ്രസ്സിലെ ജീവനക്കാര്‍ വെള്ളിയാഴ്ച രാവിലെ  വീട്ടിൽ എത്തിയപ്പോൾ ആണ് വിവരം അറിയുന്നത്.