09 May 2024 Thursday

പുതുവത്സരദിനത്തില്‍ കെ സ്മാര്‍ട്ട് പദ്ധതിക്ക് ആരംഭം; രാജ്യത്ത് ഇതാദ്യം; മുഖ്യമന്ത്രി

ckmnews

കെ സ്മാര്‍ട്ട് പദ്ധതി ആരംഭിക്കുമെന്ന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കും.രാജ്യത്ത് ഇത്തരം സംവിധാനം ആദ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചത് ഗുണ്ടകളല്ലെന്നും ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിച്ചതെന്നും പിണറായി പറഞ്ഞു.


പോലീസ് സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തെരുവിലിറങ്ങിയ സംഭവത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമാണെന്ന് ഗവര്‍ണറുടെ ചെയ്തികളിലൂടെ രാജ്യത്തിന് ബോധ്യമാക്കി കൊടുക്കാന്‍ കഴിഞ്ഞെന്ന് അദ്ദേഹം പ്രതികരിച്ചു.