09 May 2024 Thursday

തണുപ്പ് കൂടുന്നു; ശൈത്യകാല വസ്ത്രവിപണിയില്‍ ഉണര്‍വ്

ckmnews

രാജ്യത്ത് ശൈത്യകാലം പതിയെ വരവറിയിച്ചതോടെ തണുപ്പകറ്റാനുള്ള സാധനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറി. മാളുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും പരമ്ബരാഗത സൂഖുകളിലും ശൈത്യകാല വസ്ത്രങ്ങളുടെ സ്റ്റോക്കെത്തി കഴിഞ്ഞു.വസ്ത്രവിഭാഗത്തില്‍ വില്‍പനക്കായി പ്രദര്‍ശിപ്പിച്ചതില്‍ കൂടുതലും വിന്റര്‍ കാലാവസ്ഥ വസ്ത്രങ്ങളും ജാക്കറ്റുകളുമാണ്. അവധി ആഘോഷിക്കാൻ ആളുകള്‍ തിരഞ്ഞെടുക്കുന്ന സുഖവാസ രാജ്യങ്ങളില്‍ ഭൂരിഭാഗവും തണുപ്പു കൂടുതലുള്ള പ്രദേശങ്ങളാണ്. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കൊടുംതണുപ്പില്‍ നിന്ന് രക്ഷപ്പെടാൻ ജാക്കറ്റും കൈ ഉറയും സോക്സും തൊപ്പിയും ഷാളും പുതപ്പും എന്നിവതേടിയാണാളുകള്‍ എത്തുന്നതെന്ന് മാളുകളിലെ റെഡിമെയ്ഡ് വിഭാഗത്തിലെ സെയില്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ജനുവരി ആദ്യത്തോടെ രാജ്യത്തു തണുപ്പിന്റെ കാഠിന്യം കൂടും എന്ന് കാലാവസ്ഥ അറിയിപ്പില്‍ വിശ്വസിച്ചു വിന്റര്‍ വസ്ത്രങ്ങള്‍ കൂടുതലായി സ്റ്റോക്ക് എത്തിച്ചിട്ടുണ്ടെന്നു കച്ചവടക്കാര്‍ പറയുന്നു.ഏതു രാജ്യക്കാരും നാട്ടിലേക്ക് പോകുമ്ബോള്‍ കൂടുതലും വാങ്ങുന്നത് ഇതുപോലുള്ള വസ്ത്രസങ്ങളാണ്.