09 May 2024 Thursday

ടിപ്പര്‍ ശരീരത്തിലേക്ക് ഇടിച്ചുകയറി; മാതാവിന്റെ കണ്‍മുന്നില്‍ വച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം

ckmnews


കണ്ണൂരില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ മലപ്പട്ടത്ത് ടിപ്പര്‍ ലോറിയിടിച്ച് യു കെ ജി വിദ്യാര്‍ത്ഥി മരിച്ചു. ചൂളിയാട് കടവിലെ ഷംസുദീന്റെ മകന്‍ മുഹമ്മദ് ത്വാഹ ആണ് മരിച്ചത്. അഞ്ച് വയസായിരുന്നു. മാതാവിന്റെ കണ്‍മുന്നില്‍ വെച്ചായിരുന്നു അപകടം നടന്നത്.