08 May 2024 Wednesday

വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ്; ലാബ് ഉടമയുടെ മകൻ അറസ്റ്റിൽ

ckmnews

വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ്; ലാബ് ഉടമയുടെ മകൻ അറസ്റ്റിൽ


മലപ്പുറം: വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ വളഞ്ചേരി അർമലാബ് ഉടമയുടെ മകനും കേസിലെ രണ്ടാം പ്രതിയുമായ സഞ്ജീത് എസ്. സാദത്ത് അറസ്റ്റിൽ. വിദേശത്തേക്ക് രക്ഷപ്പെടുന്നതിനിടെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നാണ് ഇയാളെ വളാഞ്ചേരി സി.ഐ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.


സഞ്ജീത് ആണ് അർമലാബ് ലാബ് നടത്തിയിരുന്നത്. കേസിലെ ഒന്നാം പ്രതിയായ സുനിൽ സാദത്ത് മഞ്ചേരി ജില്ലാ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇയാൾ ഒളിവിലാണ്.സഞ്ജീത് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വളാഞ്ചേരി കരേക്കാട് സ്വദേശി കപ്പൂത്ത് അഷ്റഫിന്റെ മകൻ മുഹമ്മദ് ഉനൈസ്‌നെ (23) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


കൊവിഡ് പരിശോധനയ്ക്ക് സ്രവം നൽകിയവർക്ക് വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി വളാഞ്ചേരി വൈക്കത്തൂരിലെ അർമ ലാബ് നാൽപത്തിയഞ്ച് ലക്ഷത്തോളം രൂപയാണ് തട്ടിയത് . 2,500ഓളം പേരുടെ സാമ്പിളുകൾ ശേഖരിച്ചപ്പോൾ 490 പേരുടേത് മാത്രം പരിശോധിച്ച് ബാക്കിയുള്ളവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു.