09 May 2024 Thursday

ജവാൻ മദ്യ അളവിൽ കുറവെന്ന് പരാതി; തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ കേസെടുത്തു

ckmnews


ജവാൻ മദ്യത്തിൽ അളവിൽ കുറവെന്ന പരാതിയെ തുടർന്ന് തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ കേസെടുത്ത് ലീഗൽ മെട്രോളജി വിഭാഗം. ലീഗൽ മെട്രോളജി നെറ്റ് കണ്ടെന്റ് യൂണിറ്റാണ് പരിശോധനയ്ക്ക് ശേഷം കേസെടുത്തത്. ഇന്ന് തിരുവല്ല കോടതിയിൽ റിപ്പോർട്ട് നൽകും .അതേസമയം കേസിനെ നിയമപരമായി നേരിടുമെന്നും മതത്തിൻറെ അളവിൽ ഒരു കുറവും ഇല്ലെന്നും ആണ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിന്റെ വാദം.

രേഖാമൂലം പരാതി ലഭിച്ചതിന് തുടർന്നാണ് ലീഗൽ മെട്രോളജി വിഭാഗം തിരുവല്ല പുളിക്കഴിയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ മിന്നൽ പരിശോധനയ്ക്ക് എത്തിയത്. രാത്രി വൈകിയും പരിശോധന നീണ്ടു. ഒരു ലിറ്റർ ജവാൻ ബോട്ടിലിൽ അളവിൽ കുറവുണ്ടെന്നാണ് കണ്ടെത്തൽ. എറണാകുളത്തുനിന്നുള്ള ഉദ്യോഗസ്ഥ സംഘം ഇന്നലെയാണ് സ്ഥാപനത്തിൽ പരിശോധന നടത്തിയത്.


എന്നാൽ ലീഗൽ മെട്രോളജി വിഭാഗത്തെ തള്ളി ട്രാവൻകൂർ ഷുഗേഴ്സ് & കെമിക്കൽ രം​ഗത്തെത്തി. അളവിൽ കുറവുണ്ടെന്ന വാദം അടിസ്ഥാന രഹിതം എന്നാണ് കമ്പനിയുടെ വാദം. കേസിനെ നേരിടുമെന്നും സ്ഥാപനത്തിന്റെ വിശദീകരണം. ബിവറേജസ് കോർപ്പറേഷന് വേണ്ടി ജവാൻ റം നിർമിക്കുന്ന സർക്കാർ സ്ഥാപനമാണ് ട്രാവൻകൂർ ഷുഗേഴ്സ്.