09 May 2024 Thursday

ഡോ ഷഹ്നയുടെ ആത്മഹത്യ; ഡോ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ckmnews



ഡോ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതീവ ഗൗരവമുള്ള കുറ്റം എന്ന് കോടതി നിരീക്ഷിച്ചു.


തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗത്തിലെ പി ജി വിദ്യാര്‍ത്ഥിനി വെഞ്ഞാറമൂട് സ്വദേശി ഷഹിനയെ ഫ്‌ലാറ്റില്‍ആണ് മരിച്ച നിലയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പ്രതി ഡോക്ടര്‍ റുവൈസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. വന്‍ തുക സ്ത്രീധനം ആവശ്യപ്പെട്ടതില്‍ ഉണ്ടായ മനപ്രയാസമാണ് ആത്മഹത്യക്ക് കാരണം. റുവൈസിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് തെളിവുണ്ടെന്ന് പൊലീസ്.


റുവൈസ് കൂടുതല്‍ സ്ത്രീധനത്തുക ആവശ്യപ്പെട്ടതും അത് നല്‍കാന്‍ കഴിയാതെ വന്നതുമാണ് ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണം. ഷഹനയുടെ മുറയില്‍ നിന്ന് കിട്ടിയ ആത്മഹത്യാക്കുറിപ്പും ബന്ധുക്കളുടെ മൊഴിയും ഇത് വ്യക്തമാക്കുന്നു. അവരുടെ സ്ത്രീധന മോഹം കാരണം ജീവിതം അവസാനിപ്പിക്കുന്നു എന്നായിരുന്നു ഷഹ്നയുടെ ആത്മഹത്യ കുറുപ്പില്‍ ഉണ്ടായിരുന്നത്.