09 May 2024 Thursday

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചു

ckmnews

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചു


പത്തനംതിട്ട:ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചു. അപ്പാച്ചിമേട്ടിലാണ് പെണ്‍കുട്ടി കുഴഞ്ഞു വീണത്. സേലം സ്വദേശിനി പത്തു വയസ്സുകാരി പത്മശ്രീയാണ് മരിച്ചത്.പെണ്‍കുട്ടി ഹൃദ്രോഗത്തിന് ചികില്‍സയിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. അപ്പാച്ചിമേട് കാര്‍ഡിയാക് സെന്ററിലാണ് മരണം സംഭവിച്ചത്.