09 May 2024 Thursday

പഞ്ചവാദ്യത്തിൽ വിജയികളായി പെരിങ്ങോട് ഹയർസെക്കണ്ടറി സ്കൂൾ

ckmnews



പെരിങ്ങോട്:വേദിയിൽ ശിഷ്യൻമാരുടെ പഞ്ചവാദ്യം... പുറത്ത് ഗുരുക്കന്മാരുടെ ആഹ്ലാദം. ഹൈസ്കൂൾവിഭാഗം പഞ്ചവാദ്യത്തിൽ തുടർച്ചയായ 48-ാം തവണയും ഹയർസെക്കൻഡറി വിഭാഗത്തിൽ 13-ാം തവണയും ജില്ലയിൽ ഒന്നാമതെത്താനായതിന്റെ തലയെടുപ്പിലാണ് പെരിങ്ങോട് ഹയർസെക്കൻഡറി സ്കൂൾ.


 80 അംഗങ്ങളുള്ള പഞ്ചവാദ്യസംഘമാണ് വിദ്യാർഥികളെ പരിശീലിപ്പിക്കുന്നത്.സ്കൂൾ ഉണ്ടായകാലം മുതൽക്കേ സംഘമുണ്ട്. ചെണ്ടയും മറ്റുപകരണങ്ങളും സ്കൂളിലെ സംഘത്തിന്റെ പരിശീലനകേന്ദ്രത്തിലുണ്ട്. കലോത്സവങ്ങളിൽ പങ്കെടുക്കാൻ വിദ്യാർഥികൾക്ക് ചെലവേതുമില്ല. പഠിപ്പിക്കുന്നത് പൂർവ വിദ്യാർഥികളും.കേളിയിലും ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിൽ ജില്ലയിൽ തുടർച്ചയായ ജയമാണ് പെരിങ്ങോട് സ്കൂളിന്.