09 May 2024 Thursday

തുണിക്കച്ചവടമെന്ന് പറഞ്ഞ് MDMA വില്പന; മൂന്ന് യുവാക്കള്‍ പിടിയില്‍

ckmnews



കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് തുണിക്കച്ചവടം എന്ന് തെറ്റിദ്ധരിപ്പിച്ച് എം.ഡി.എം.എ. വില്പന നടത്തിയിരുന്ന കാസർകോട് സ്വദേശികളായ മൂന്ന് യുവാക്കൾ പിടിയിലായി.

കാഞ്ഞങ്ങാട് പടന്നക്കാട് ടി.എം. ക്വാർട്ടേഴ്സിൽ കെ.പി. ഷാഹിദ് (23), കാസർകോട് ചിത്താരി പി.ഒ. മഡിയൻ ഹൗസിൽ സി.എം. നിസാമുദ്ദീൻ (23), പനയാൽ കോട്ടപ്പാറ ബൈത്തുൽ അറഫയിൽ അഹമ്മദ് റാഷിദ് (27) എന്നിവരാണ് പിടിയിലായത്.


സെൻട്രൽ പോലീസും കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും സംയുക്തമായി എറണാകുളം നോർത്ത് ഭാഗത്തുള്ള ലോഡ്ജിൽ നടത്തിയ പരിശോധനയിൽ പ്രതികൾ സൂക്ഷിച്ചിരുന്ന 7.6 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു.