09 May 2024 Thursday

വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ckmnews


പാലക്കാട്‌ :വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം.പാലക്കാട് കൊപ്പത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് പോലീസ് ഉദ്യോഗസ്ഥൻ

മരിച്ചത്. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി പ്രകാശനാണ് മരിച്ചത്.പാലക്കാട് എസ്എസ്ബി എഎസ്ഐആണ് പ്രകാശൻ. ഇന്ന്പുലർച്ചെയായിരുന്നു അപകടം. ശബരിമലയിലെ ഡ്യൂട്ടിക്ക് പോവാൻ സ്റ്റേഷനിലേക്ക്പോവന്നതിനിടയിലായിരുന്നു അപകടം.

അപകടത്തിൽ പരിക്കേറ്റ ഉടൻ

പ്രകാശനെ ജില്ലാ ആശുപത്രിയിൽഎത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.