09 May 2024 Thursday

ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഇന്ന്; അഷ്ടമി ദര്‍ശനം ആംരഭിച്ചു

ckmnews

പ്രസിദ്ധമായ വൈക്കത്തഷ്ടമി ഇന്ന്. പുലര്‍ച്ചെ 4.30-ന് അഷ്ടമി ദര്‍ശനം ആംരഭിച്ചു. രാത്രി 11-നാണ് ഉദയനാപുരത്തപ്പന്റെ വരവ്, ദേവീദേവന്മാര്‍ ഒന്നിച്ച്‌ എഴുന്നള്ളുന്ന അഷ്ടമി വിളക്ക്.ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് വര്‍ണാഭമായ അഷ്ടമിവിളക്ക് നടക്കും. 


3:30-നും 4:30-നും ഇടയില്‍ ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് നടക്കും. അഷ്ടമി ദിനം പുലര്‍ച്ചെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം നട തുറക്കുമ്ബോഴുള്ള ദര്‍ശനമാണ് അഷ്ടമി ദര്‍ശനം. ഉച്ചയ്‌ക്ക് 12 മണി വരെയാണ് ദര്‍ശനം നടക്കുക. നാളെ നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. ഏഴിന് നടക്കുന്ന മുക്കുടി നിവേദ്യം വരെയാണ് അഷ്ടമി ഉത്സവച്ചടങ്ങുകള്‍ ഉണ്ടാകുക.