09 May 2024 Thursday

പ്രമുഖ സാമ്പത്തിക വിദ​ഗ്‍ധനായ ഡോ. എം കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

പ്രമുഖ സാമ്പത്തിക വിദ​ഗ്‍ധനായ ഡോ. എം കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തി


തിരുവനന്തപുരം:പ്രമുഖ സാമ്പത്തിക വിദ​ഗ്‍ധനായ ഡോ. എം കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകനായിരുന്നു എം കുഞ്ഞാമന്‍.


ഇദ്ദേഹത്തിന്റെ ആത്മക്കഥയാണ് ‘എതിര്’. മികച്ച ആത്മകഥയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചെങ്കിലും കുഞ്ഞാമന്‍ ഇത് നിരസിക്കുകയായിരുന്നു. അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഇത്തരം ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അവാർഡ് നിരസിച്ച് കൊണ്ട് അദ്ധേഹം പറഞ്ഞത്.