09 May 2024 Thursday

സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്

ckmnews

കേരളം ഇനി അഭിമുഖീകരിക്കാന്‍ പോകുന്നത് വന്‍ വൈദ്യുതി പ്രതിസന്ധിയും ഇതേ തുടര്‍ന്നുള്ള സാമ്ബത്തിക ബാധ്യതയുമാണ്.വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കുകയാണെങ്കിലും അതിന് ശേഷം അതേ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ താത്പര്യമില്ലെന്ന നിലപാടിലാണ് കമ്ബനികള്‍. ഇതോടെ ദിവസേന 465 മെഗാവാട്ട് വൈദ്യുതി ലഭിക്കാനുള്ള സാധ്യതയും ഇല്ലാതാകും. അതേസമയം, മേയ് മാസം മുതലുള്ള വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിഞ്ഞ ദിവസം വരെ 203 കോടി രൂപയുടെ അധിക ബാധ്യത വന്നിട്ടുണ്ടെന്ന് കെ.എസ്. ഇ.ബി വൈദ്യുതി റഗുലേറ്ററി കമ്മിഷനെ അറിയിച്ചിരുന്നു. ഏകദേശം 498 കോടി രൂപയോളമാണ് ഒരു കൊല്ലത്തെ നഷ്ടം.കെ.എസ്.ഇ.ബി കുറേ കാലങ്ങളായി 465 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിനു പുറത്തുള്ള നാലു കമ്ബനികളില്‍ നിന്നായി വാങ്ങിയിരുന്നത്. 25വര്‍ഷത്തെ വൈദ്യുതി കരാര്‍ അനുസരിച്ച്‌ ഈ വര്‍ഷം മേയ് വരെ കമ്ബനികളില്‍ നിന്ന് നാലു രൂപ 29 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി വാങ്ങിയിരുന്നു.എന്നാല്‍ 18 വര്‍ഷം കൂടി കരാര്‍ കാലാവധിയുള്ളപ്പോഴാണ് ഇത് റദ്ദാക്കിയത്.ഇതോടെ 465 മെഗാവാട്ട് വൈദ്യുതി കൂടുതല്‍ വിലയ്ക്ക് വാങ്ങാന്‍ കെ.എസ്.ഇ.ബി നിര്‍ബന്ധിതമാകും. കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി ഹ്രസ്വകാല കരാറിനും ദീര്‍ഘകാല കരാറിനും സ്വാപ് കരാറിനുമെല്ലാം കെ.എസ്.ഇ.ബി ടെന്‍ഡര്‍ വിളിച്ചിരുന്നുവെങ്കിലും 4.29 രൂപയ്ക്ക് പകരം എട്ടുരൂപയാണ് കമ്ബനികള്‍ ക്വാട്ട് ചെയ്തിരുന്നത്.