09 May 2024 Thursday

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം; കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ckmnews



ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുന്ന രണ്ട് ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും.

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഉണ്ടായിരുന്ന തീവ്ര ന്യൂനമർദ്ദം (Depression) പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിച്ചു അതിതീവ്ര ന്യൂനമർദ്ദമായി (Deep Depression). അടുത്ത 24 മണിക്കൂറിൽ പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിച്ചു തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റാകാൻ (Cyclonic Storm) സാധ്യത.

തുടർന്ന് വടക്കു ദിശയിൽ ഏതാണ്ട് തെക്കു ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ചു തെക്കു ആന്ധ്രാ പ്രദേശ് തീരത്തു നെലൂറിനും മച്ചലിപട്ടണത്തിനും ഇടയിൽ ഡിസംബർ 5 നു രാവിലെ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.