09 May 2024 Thursday

വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പതിനൊന്നുകാരന് ദാരുണാന്ത്യം

ckmnews



വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പതിനൊന്ന് വയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മകന്‍ റാബുല്‍ ഹുസൈനാണ് മരിച്ചത്. അപകടത്തില്‍ റാബുലിന്റെ സഹോദരനും പൊള്ളലേറ്റു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ആണ് സംഭവം.

മൂവാറ്റുപുഴ പേഴായ്ക്കാപ്പിള്ളിയിലെ ജാതി തോട്ടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നുമാണ് കുട്ടിക്ക് ഷോക്കേറ്റത്. മരണപ്പെട്ട റാബുല്‍ ഹുസൈനും, സഹോദരനും ചേര്‍ന്ന് ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നതിനിടെയാവാം അപകടം സംഭവിച്ചിരിക്കുക എന്നാണ് നിഗമനം. ഷോക്കേറ്റ ഉടന്‍ തന്നെ സഹോദരന്‍ സമീപത്തുള്ളവരെ വിവരമറിയിച്ചു.

തുടര്‍ന്ന് നാട്ടുകാരെത്തി റാബുല്‍ ഹുസൈനെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തില്‍ റാബുലിന്റെ സഹോദരന്റെ കാലിനും പൊള്ളലേറ്റിറ്റുണ്ട്. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.