09 May 2024 Thursday

മുൻ കൃഷിമന്ത്രി പി. സിറിയക് ജോൺ അന്തരിച്ചു

ckmnews

മുൻ കൃഷിമന്ത്രി പി. സിറിയക് ജോൺ അന്തരിച്ചു


സംസ്ഥാനത്തെ മുൻ കൃഷിമന്ത്രിയും നാലുതവണ എംഎൽഎയുമായിരുന്ന പി സിറിയക് ജോൺ അന്തരിച്ചു. 90 വയസായിരുന്നു. 1982-83 കാലഘട്ടത്തിൽ കെ കരുണാകരൻ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്തിയായിരുന്നു. തുടർച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിക്കുകയും തുടർച്ചയായായി നാല് തവണ പരാജയപ്പെടുകയും ചെയ്തിരുന്നു.


കൽപ്പറ്റ നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ്(ആർ) പ്രതിനിധിയായി നാലാം കേരളനിയമസഭയിലും തിരുവമ്പാടിയിൽ നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ച്, ആറ്, ഏഴ് നിയമസഭകളിലും അംഗമായി.


സഹകരണമേഖല സംഘടനാ രംഗത്ത് വളരെനാൾ പ്രവർത്തിച്ച ജോൺ താ​മ​ര​ശ്ശേ​രി സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്ക്​ പ്ര​സി​ഡ​ൻ​റ്​​, കേരള സംസ്ഥാന മാർക്കടിംഗ് സഹകരണാ ഫെഡറേഷൻ പ്രസിഡന്റ്, ഇന്ത്യൻ റബ്ബർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കെപിസിസി അംഗം, കെപിസിസി എക്സിക്യൂട്ടീവ് അംഗം, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻസിപി സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. അന്നക്കുട്ടിയാണ് ഭാര്യ. സംസ്കാര ശുശ്രുഷ വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് വീട്ടിൽ. സംസ്കാരം കട്ടിപ്പാറ ഹോളി ഫാമിലി ദേവാലയത്തിൽ നടക്കും