09 May 2024 Thursday

ഉത്തരകാശി ടണലിൽ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു തൊഴിലാളികളെ പുറത്തെത്തിച്ചത് 17 ദിവസത്തെ തീവ്ര പരിശ്രമത്തിനൊടുവിൽ

ckmnews

ഉത്തരകാശി ടണലിൽ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു


തൊഴിലാളികളെ പുറത്തെത്തിച്ചത് 17 ദിവസത്തെ തീവ്ര പരിശ്രമത്തിനൊടുവിൽ


ഉത്തരകാശി :ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെയും വിജയകരമായി രക്ഷപ്പെടുത്തി. 17 ദിവസമായി കുടുങ്ങിക്കിടക്കുന്നവരെയാണ് പുറത്തെത്തിക്കുന്നത്.പുറത്തെത്തിയ 41 പേരെയും ആശുപത്രിയിലെത്തിച്ചു.എല്ലാ തൊഴിലാളികൾക്കും വിദഗ്ധ ചികിത്സ നൽകുമെന്നും മാനസികമായും ശാരീരികമായും എല്ലാവരും ജീവിതത്തിലേക്ക് മടങ്ങിവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പുഷ്‌കർ സിങ് പറഞ്ഞു.എസ്ഡിആർഫിന്റെയും എൻഡിആർഎഫിന്റെയും 10 പേരടങ്ങുന്ന സംഘമാണ് ടണലിലേക്ക് കയറിയത്. ഇതിൽ നാലുപേരാണ് ടണലിൽ സ്ഥാപിച്ച പൈപ്പിലൂടെ തൊഴിലാളികളുടെ അടുത്തേക്ക് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 41 തൊഴിലാളികളാണ് സിൽക്യാര ടണലിനുള്ളിൽ കുടുങ്ങിക്കിടന്നത്.


17 ദിവസത്തിനൊടുവിലാണ് സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയവർ തിരികെ പുറം ലോകത്തിലേക്കെത്തുന്നത്.യന്ത്രസഹായ.ത്തോടെയുള്ള തുരക്കൽ പ്രതിസന്ധി നേരിട്ടതോടെ, ഇന്നലെ മുതലാണ് റാറ്റ് മൈനേഴ്സിന്റെ നേതൃത്വത്തിൽ പരിചയസമ്പന്നരായ 24 'റാറ്റ്-ഹോൾ മൈനിംഗ്' വിദഗ്ധരുടെ സംഘം മാനുവൽ ഡ്രില്ലിംഗ് നടത്തിയത്.