09 May 2024 Thursday

സംസ്ഥാനത്തെ റേഷൻ കടകള്‍ വഴി ഇനി കുപ്പിവെള്ളവും ലഭിക്കും!; സര്‍ക്കാര്‍ അനുമതി

ckmnews

സംസ്ഥാനത്തെ റേഷൻ കടകള്‍ മുഖാന്തരം ഇനി കുറഞ്ഞ നിരക്കില്‍ കുപ്പിവെള്ളം ലഭ്യമാക്കും. ഒരു ലിറ്റര്‍ വെള്ളത്തിന് 10 രൂപ നിരക്കിലാണ് റേഷൻ കടകള്‍ മുഖാന്തരം കുപ്പിവെള്ളം വാങ്ങാൻ സാധിക്കുക.റേഷൻ വാങ്ങാൻ പോകുന്നവര്‍ക്കും, വഴിപോക്കര്‍ക്കും റേഷൻ കടകളില്‍ നിന്നും കുപ്പിവെള്ളം വാങ്ങാവുന്നതാണ്.


പൊതുവിപണിയില്‍ ഒരു ലിറ്റര്‍ കുപ്പി വെള്ളം 20 രൂപയ്ക്ക് വില്‍ക്കുമ്ബോഴാണ്, റേഷൻ കടകള്‍ മുഖാന്തരം നേര്‍പകുതി വിലയ്ക്ക് കുടിവെള്ളം ലഭ്യമാക്കുന്നത്. 'ഹില്ലി അക്വാ' എന്ന പേരിലുള്ള കുപ്പിവെള്ളമാണ് റേഷൻ കടകള്‍ വഴി വില്‍ക്കുക.


ജലസേചന വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് ഗുണമേന്മയുള്ള ഹില്ലി അക്വാ കുപ്പിവെള്ളം ഉല്‍പ്പാദിപ്പിക്കുന്നത്.