09 May 2024 Thursday

മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ ആള്‍ തിരുവനന്തപുരത്തുനിന്ന് അറസ്റ്റില്‍

ckmnews

തിരുവനന്തപുരം : മുംബൈ വിമാനത്താവളം തകർക്കുമെന്ന് ഭീഷണി മുഴക്കിയ മലയാളി അറസ്റ്റിൽ. മുംബൈ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടിഎസ്) ആണ് തിരുവനന്തപുരത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് ഇ-മെയിൽ വഴി അധികൃതർക്ക് ഭീഷണി സന്ദേശം ലഭിച്ചത്.

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2 തകർക്കുമെന്നായിരുന്നു ഭീഷണി. ''ഇത് അധികൃതർക്കുള്ള അവസാന സന്ദേശമാണ്. പത്ത് ലക്ഷം ഡോളർ ബിറ്റ്കോയിനായി അയച്ചില്ലെങ്കിൽ അടുത്ത് 48 മണിക്കൂറിനുള്ളിൽ ടെർമിനൽ തകർക്കും'' - സന്ദേശത്തിൽ പറഞ്ഞിരുന്നു.


ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച എ.ടി.എസ് സന്ദേശം ലഭിച്ചത് കേരളത്തിൽ നിന്നാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് സംഘം തിരുവനന്തപുരത്തെത്തി പ്രതിയെ പിടികൂടിയത്.