09 May 2024 Thursday

നവകേരള സദസിന് കുട്ടികളെ കൊണ്ടുവന്ന സംഭവം; കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ

ckmnews

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള യാത്രയിൽ കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ കേസെടുത്തു. 5 ദിവസത്തിനകം നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കാനൂൻ​ഗോ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. കുട്ടികളെ പരിപാടിക്കെത്തിക്കാനുള്ള സർക്കാർ ഉത്തരവ് സംബന്ധിച്ച വാർത്തകൾ കൂടി കണക്കിലെടുത്താണ് നടപടി. ഇത്തരം ചെയ്തികൾ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതാണെന്നും പഠനത്തെ ബാധിക്കുമെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.