09 May 2024 Thursday

കനത്ത മഴയിൽ തലസ്ഥാനം വെള്ളത്തിൽ, 500ലേറെ വീടുകളിൽ വെള്ളംകയറി; അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

ckmnews



തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനത്ത് പെയ്തതോടെ മഴക്കെടുതിയും രൂക്ഷം. കനത്ത മഴയിൽ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി ജനം ദുരിതത്തിൽ. അഞ്ഞൂറിലേറെ വീടുകൾ വെള്ളത്തിലായി. വെള്ളം കയറി വീടുകളിൽ കുടുങ്ങിയവരെ  ഫയർഫോഴ്സും നാട്ടുകാരും പാടുപെട്ടാണ് രക്ഷപ്പെടുത്തിയത്. വെള്ളപ്പൊക്കം തടയാൻ സർക്കാർ കഴിഞ്ഞമാസം പ്രഖ്യാപിച്ച കർമ്മപദ്ധതി വാക്കിലൊതുങ്ങിയതോടെയാണ് വീണ്ടും നഗരം മുങ്ങിയത്. 


ഗൗരീശപട്ടം, കുഴിവയൽ, തേക്കും മൂട്, ബണ്ട് കോളനി, കാരച്ചിറ, പ്ലാമൂട് അടക്കമുള്ള പ്രദേശങ്ങളിലെ വീടുകളിൽ ഇന്നലെ മുതൽ വെള്ളം കയറി.  രാത്രി പെയ്ത കനത്തമഴ പെയ്തതോടെ നഗരത്തിലെ താഴ്ന്ന സ്ഥലങ്ങൾ വീണ്ടും മുങ്ങി. കോസ്മോപൊളീറ്റൻ ആശുപത്രിയുടെ താഴത്തെ നില വീണ്ടും മുങ്ങി. കാന്റീനുള്ളിലും വെള്ളം കയറി.