09 May 2024 Thursday

ഇരട്ടപ്പേര് വിളിച്ചു; കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ വിദ്യാര്‍ത്ഥിനികള്‍ തമ്മിൽ തല്ലി

ckmnews


നെടുമങ്ങാട്:നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ വിദ്യാര്‍ത്ഥിനികള്‍ തമ്മിൽ തല്ലി. ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ടെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വിദ്യാർത്ഥികൾ സ്കൂൾ വിട്ട് തിരിച്ചു വീട്ടിൽ പോകുന്നതിനിടയിലാണ് സംഭവം.


സംഭവത്തിൽ പരാതിയില്ലെന്ന് പെൺകുട്ടികളുടെ രക്ഷിതാക്കൾ അറിയിച്ചു. പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.