09 May 2024 Thursday

കൊച്ചി കേന്ദ്രീകരിച്ച് വിദേശ റിക്രൂട്ടിങ് ഏജൻസിയുടെ മറവിൽ തട്ടിപ്പ്; ഒന്നാംപ്രതി അറസ്റ്റിൽ

ckmnews


കൊച്ചി: കാക്കനാട് പ്രവർത്തിക്കുന്ന അലൈൻ ഇന്റർനാഷണൽ എന്ന വിദേശ റിക്രൂട്ടിങ് ഏജൻസിയുടെ മറവിൽ തട്ടിപ്പ് നടത്തിയ കേസിൽ യുവതി പിടിയിൽ. ഒന്നാം പ്രതിയായ കോട്ടയം എരുമേലി കരിനീലം കഴപ്പാനിൽ വീട്ടിൽ ധന്യ ശ്രീധരനെയാണ് ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തത്.

അലൈൻ ഇന്റർനാഷണലിന്റെ മാനേജിങ് ഡയറക്ടറായിരുന്നു ധന്യ. വഞ്ചിക്കപ്പെട്ടവരുടെ പരാതിയിൽ നാലു കേസുകളാണ് ഇൻഫോപാർക്ക് പോലീസ് രജിസ്റ്റർ ചെയ്തത്. ധന്യയുടെ കൂട്ടാളിയും രണ്ടാം പ്രതിയുമായ എമിൽ കെ. ജോണും മൂന്നാം പ്രതി ഷാലിയും ഒളിവിലാണ്.