09 May 2024 Thursday

കെ.എസ്.ആര്‍.ടി.സി. ബസില്‍ പെണ്‍കുട്ടിക്കുനേരെ നഗ്നതാ പ്രദര്‍ശനം; അധ്യാപകന്‍ അറസ്റ്റില്‍

ckmnews


കോഴിക്കോട്: കെ.എസ്.ആർ.ടി.സി. ബസിൽ പെൺകുട്ടിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് കുറുമ്പൊയിൽ പയറരുകണ്ടി ഷാനവാസിനെയാണ് (48) താമരശ്ശേരി പോലീസ് അറസ്റ്റുചെയ്തത്. വയനാട്ടിൽനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം.

കിനാലൂർ യാത്രക്കാരിയായ പെൺകുട്ടിയുടെ പരാതിയിൽ അധ്യാപകനെതിരേ പോക്സോ ചുമത്തി അറസ്റ്റുചെയ്തു. നഗ്നതാ പ്രദർശനത്തെത്തുടർന്ന് ബസിൽവെച്ച് പെൺകുട്ടി ബഹളം വയ്ക്കുകയും ഇതോടെ മറ്റു യാത്രക്കാർ ഇടപെടുകയുമായിരുന്നു. തുടർന്ന് ബസ് താമരശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് വഴിതിരിച്ചുവിട്ടു


തുടർന്ന്, പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പൂവമ്പായി എ.എം. ഹയർ സെക്കൻഡറി സ്കൂളിലെ അറബി അധ്യാപകനാണ്.