09 May 2024 Thursday

റബർഷീറ്റ് മോഷ്ടിച്ചയാളെ വീട്ടുടമ കയ്യോടെ പിടിച്ചു; മോഷ്ടാവ് കരി ഓയിൽ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ckmnews


കൊല്ലം ചിതറയിൽ റബ്ബർഷീറ്റ് മോഷ്ടാവ് കരിഓയിൽ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.ഐരക്കുഴി സ്വദേശിയായ സുനീഷാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പോലീസ് എത്തിയാണ് സുനീഷിനെ ആശുപത്രിയിൽ എത്തിച്ചത്. ഓട്ടോറിക്ഷയിലെത്തിയ സുനീഷ് വേങ്കോട് സ്‌കൂളിന് സമീപം സുരേഷിന്റെ മതിലിൽ ഉണക്കാനിട്ടിരുന്ന റബ്ബർ ഷീറ്റുകളാണ് മോഷ്ടിച്ചു കടത്താൻ ശ്രമം നടത്തിയത്.

വീട്ടുടമ സുരേഷ് മോഷ്ടാവിനെ കയ്യോടെ പിടികൂടുകയും ചെയ്തു. സുനീഷിനെ കാർ പോർച്ചിലിരുത്തി ചിതറ പോലീസിനെ വിവരം അറിയിച്ചു. എന്നാൽ പോലീസ് എത്തുന്നതിന് മുമ്പ് കാർ പോർച്ചിലുണ്ടായിരുന്ന കരിഓയിൽ സുനീഷ് എടുത്ത് കുടിക്കുകയായിരുന്നു.

പോലീസെത്തി ഇയാളെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. നിരവധി മോഷണകേസിലും തീ വെപ്പ് കേസിലും പ്രതിയാണ് സുനീഷെന്ന് ചിതറ പോലീസ് അറിയിച്ചു. ഓട്ടോറിക്ഷയും റബ്ബർ ഷീറ്റും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.