09 May 2024 Thursday

ലോൺ ആപ്പ് ഭീഷണി; കോഴിക്കോട് 25-കാരി ആത്മഹത്യക്ക് ശ്രമിച്ചു

ckmnews



ലോൺ ആപ്പ് ഭീഷണിയെത്തുടർന്ന് കോഴിക്കോട് കുറ്റ്യാടിയിൽ ഇരുപത്തിയഞ്ചുകാരിയായ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു. 2000 രൂപയായിരുന്നു യുവതി വായ്പയായി എടുത്തത്. ഒരു ലക്ഷം രൂപ തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നു. മോർഫ് ചെയ്ത ചിത്രങ്ങൾ സുഹൃത്തുകൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുക്കുമെന്നും ഭീഷണി പ്പെടുത്തിയതായി പരാതി. നിലവിൽ യുവതി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.