08 December 2023 Friday

ഉംറ കഴിഞ്ഞ് നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതം, വയോധിക മരിച്ചു മരിച്ചത് ചങ്ങരംകുളത്തുള്ള തീർത്ഥാടക സംഘത്തോടൊപ്പം ഉംറക്ക് പോയ എരമംഗലം സ്വദേശി

ckmnews



കൊച്ചി : ജിദ്ദയിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായി വയോധിക മരിച്ചു.എരമംഗലം ഐരൂര്‍ സദേശി കല്ലായില്‍ പാത്തുക്കുട്ടി ആണ് മരിച്ചത്.നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇറങ്ങുന്നതിന് കുറച്ചുമുമ്പാണ് ഹൃദയാഘാതമുണ്ടായത്.പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ ടവറിലേക്ക് വിവരം നൽകി. വിമാനം ലാൻറ് ചെയ്ത ഉടൻ മെഡിക്കൽ സംഘമെത്തി സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മകനും മരുമകൾക്കുമൊപ്പം ചങ്ങരംകുളത്ത് നിന്ന് പുറപ്പെട്ട ഉംറ തീര്‍ത്ഥാടക സംഘത്തിനൊപ്പമാണ് ഇവര്‍  ഉംറക്കുപോയത്.