09 May 2024 Thursday

ലഹരിമരുന്നു വിൽപന ചോദ്യംചെയ്ത ദമ്പതികളെ ആക്രമിച്ച 2 പേർ അറസ്റ്റിൽ

ckmnews

ലഹരിമരുന്നു വിൽപന ചോദ്യംചെയ്ത ദമ്പതികളെ ആക്രമിച്ച 2 പേർ അറസ്റ്റിൽ


അമ്പലപ്പുഴ:ലഹരിമരുന്നു വിൽപനയെ ചോദ്യം ചെയ്ത വീട്ടുടമയെയും ഭാര്യയെയും വീടുകയറി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികളെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടാനം പുതുവൽ റിൻഷാദ് (കുഞ്ഞിക്കിളി –28), കാട്ടുമ്പുറം വെളി തനൂജ് (33) എന്നിവരെയാണ് സ്റ്റേഷൻ ഓഫിസർ ലൈസാദ് മുഹമ്മദിന്റെ  നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 3ന് ആയിരുന്നു  വീടിന് മുന്നിൽ ലഹരി ഉപയോഗിക്കുന്ന സംഘത്തെ ചോദ്യം ചെയ്തതിനെ തുടർന്ന് പ്രതികൾ കാട്ടുമ്പുറം വെളി സാഗറിനെയും ഭാര്യയെയും ആക്രമിച്ചത്.


ഒളിവിൽ പോയ പ്രതികളെ വണ്ടാനത്ത് നിന്ന് ഇന്നലെ പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്. പിടികൂടിയപ്പോൾ ഇവരുടെ പക്കൽ നിന്ന് വാഹനത്തിന്റെ  ബാറ്ററിയും കണ്ടെടുത്തു. ഇത് ചേർത്തല തങ്കി കവലയിൽ നിന്ന് ടാങ്കർ ലോറിയിൽ നിന്ന് മോഷ്ടിച്ചതാണെന്നും പ്രതികൾ സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.