09 May 2024 Thursday

സംസ്ഥാനത്തെ പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി മെറിൻ ജോസഫ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് സൂപ്രണ്ട്,ഐശ്വര്യ ഡോംഗ്രെ ഐആർബി കമാന്‍ഡന്‍റ് ആകും

ckmnews

സംസ്ഥാനത്തെ പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി


മെറിൻ ജോസഫ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് സൂപ്രണ്ട്,ഐശ്വര്യ ഡോംഗ്രെ ഐആർബി കമാന്‍ഡന്‍റ് ആകും


തിരുവനന്തപുരം:സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥർക്ക്  കൂട്ടത്തോടെ സ്ഥലം മാറ്റം. വിവിധ ജില്ലകളിൽ പൊലീസ് മേധാവികൾ മാറി. പൊലീസ് സേനയിൽ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സൂപ്രണ്ടിന്റെ പുതിയ തസ്തിക ഒരു വർഷത്തേക്ക് രൂപീകരിക്കുകയും ചെയ്തു. വിഐപി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ജി ജയ്ദേവിന് സ്പെഷ്യല്‍ ആര്‍മ്ഡ്‌ പൊലീസ്‌ ബറ്റാലിയന്റെ പൂര്‍ണ്ണ അധിക ചുമതല നല്‍കി. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് സൂപ്രണ്ടായി നിയമിച്ചു. പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ കിരൺ നാരായണൻ തിരുവനന്തപുരം റൂറൽ പൊലീസ് മേധാവി.

അസി. ഇൻസ്പെക്ടർ ജനറൽ (പോളിസി) നവവീത് ശർമ തൃശൂർ പൊലീസ് മേധാവി. മലപ്പുറം പൊലീസ് മേധാവി സുജിത് ദാസ് സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്പി. ഇടുക്കി പൊലീസ് മേധാവി വി.യു.കുര്യാക്കോസ് പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പൽ. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ ശശിധരൻ മലപ്പുറം ജില്ലാ പൊലീസ് മേധാവി.