09 May 2024 Thursday

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടാൻ ഇനി ശരിക്കും ‘ഫിറ്റ്’ ആവണം; നിയമങ്ങൾ കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

ckmnews


ബസുകൾക്കുൾപ്പടെയുള്ള ഹെവി വെഹിക്കിളുകൾക്കുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിയമങ്ങൾ കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. മുൻസീറ്റിൽ സീറ്റ് ബെൽറ്റും ക്യാമറയുമില്ലാത്ത ഒരു വാഹനങ്ങൾക്കും ഇനി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ല. സ്വകാര്യ ബസുകൾക്കുൾപ്പടെയുള്ള വാഹനങ്ങളുടെ നിയമങ്ങളാണ് ഇപ്പോൾ കർശനമാക്കിയിരിക്കുന്നത്. ആറ് ദിവസങ്ങളിലായി പരിശോധനയ്‌ക്കെത്തിയ നാന്നൂറിലധികം ബസുകളിൽ 250 ലേറെ ബസുകൾക്ക് ക്യാമറയും സീറ്റ്ബെൽറ്റുമില്ലാത്തതിനാൽ സർട്ടിഫിക്കറ്റ് നൽകാതെ തിരിച്ചയച്ചു.


റോഡിലെ ദൃശ്യങ്ങളും ബസിനകത്തെ ദൃശ്യങ്ങളും കാണാനാകുന്ന തരത്തിലുള്ള കാമറ സ്ഥാപിക്കാനുള്ള നിയമം നേരത്തെ തന്നെ നിലവിലുണ്ട്. നവംബർ ഒന്ന് മുതൽ ഈ നിയമം കർശനമാക്കി. നിലവിൽ സംസ്ഥാനത്തുള്ള 7000 ത്തില്പരം സ്വകാര്യ ബസുകളിൽ 1260 മാത്രമാണ് ഇതുവരെ കാമറ വച്ചിട്ടുള്ളത്.