08 May 2024 Wednesday

കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു; എട്ടു പേർക്കു പരുക്ക്

ckmnews


ഇടുക്കി ചേലച്ചുവട്ടിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു.ഏറ്റു പേ‍ർക്ക് പരുക്ക്. ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുമ്പോൾ എതിരെ വന്ന ടോറസുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊടുപുഴയിൽ നിന്ന് ചേലച്ചുവട്ടിലേയ്ക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്.

അപകടത്തിൽ നിസാര പരിക്കേറ്റ ഏഴു പേരെ ചേലച്ചുവട് എസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കെഎസ്ആർടിസി ബസിൻറെ മുൻവശം പൂർണമായും തകർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കെഎസ്ആർടിസി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവം നടന്നയുടനെ ഡ്രൈവറെ നാട്ടുകാർ ചേർന്ന് പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അപകടത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഹൈമാസ് ലൈറ്റിന്റ പോസ്റ്റിൽ ഇടിച്ച് നിന്നു. ബസിൻറെ മുൻഭാഗമാണ് ടോറസ് ലോറി ഇടിച്ചത്.