09 May 2024 Thursday

പീഡനശ്രമം: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ckmnews



മാന്നാർ ∙ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓട്ടോ ഡ്രൈവർ ഇരമത്തൂർ മീനത്തേരിൽ അനിൽകുമാറിനെ (47) പോക്സോ വകുപ്പ് ചുമത്തി മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ട് ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു പോകും വഴി വിദ്യാർഥിനിയെ പ്രതി പിന്തുടർന്നെന്നും പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് കേസ്. ‌പെൺകുട്ടി ഓടി രക്ഷപ്പെട്ടു വീട്ടിൽ വിവരം അറിയി‌ച്ചു. മാന്നാർ എസ്എച്ച്ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.