09 May 2024 Thursday

കോഴിക്കോട് ലോഡ്ജിനുള്ളിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി

ckmnews



കോഴിക്കോട്: കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി. പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്. സ്വയം വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെയാണ് സംഭവം.


ഷംസുദീനെ കാണാതായെന്ന് കാണിച്ച് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഷംസുദ്ദീനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണ്.

ലോഡ്ജിലെ മുറിയിൽ കട്ടിലില്‍ കമിഴ്ന് കിടക്കുന്ന നിലയിലായിരുന്നു ഷംസുദ്ദീന്‍. വെടിയേറ്റ് ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയ ഷംസുദ്ദീനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.