09 May 2024 Thursday

കളമശ്ശേരിയിലെ സ്ഫോടനം:പ്രതി കൊടകര സ്റ്റേഷനിൽ കീഴടങ്ങിയ ആൾ തന്നെയെന്ന് പോലീസ് നിഗമനം'കീഴടങ്ങിയത് ഫെയ്സ് ബുക്കിൽ ലൈവിട്ടതിന് ശേഷം തെളിവുകൾ നിരത്തി തമ്മനം സ്വദേശി മാർട്ടിൻ'സ്ഫോടനം നടത്തുന്ന ദൃശ്യങ്ങൾ മൊബൈലിൽ

ckmnews

കളമശ്ശേരിയിലെ സ്ഫോടനം:പ്രതി കൊടകര സ്റ്റേഷനിൽ കീഴടങ്ങിയ ആൾ തന്നെയെന്ന് പോലീസ് നിഗമനം'കീഴടങ്ങിയത് ഫെയ്സ് ബുക്കിൽ ലൈവിട്ടതിന് ശേഷം


തെളിവുകൾ നിരത്തി തമ്മനം സ്വദേശി മാർട്ടിൻ'സ്ഫോടനം നടത്തുന്ന ദൃശ്യങ്ങൾ മൊബൈലിൽ


കൊച്ചി:സംസ്ഥാനത്തെ ഞെട്ടിച്ച കളമശ്ശേരിയിലെ സ്ഫോടനം നടത്തിയെന്ന് അവകാശപ്പെട്ട് കൊടകര സ്റ്റേഷനിൽ കീഴടങ്ങിയ ആൾ തന്നെയെന്ന് പ്രതിയെന്ന നിഗമനത്തിൽ പോലീസ്.തമ്മനം സ്വദേശി മാർട്ടിൻ'ആണ് കൊടകര സ്റ്റേഷനിൽ എത്തി കുറ്റം ഏറ്റെടുത്തത്.ഫെയ്സ് ബുക്കിൽ ലൈവിട്ടതിന് ശേഷമാണ് ഇയാൾ പോലീസിൽ കീഴടങ്ങിയത്.സ്ഫോടനം നടത്തുന്ന ദൃശ്യങ്ങൾ അടക്കമുള്ളവ സമർപ്പിച്ചാണ് ഇയാൾ പോലീസിനോട് കുറ്റസമ്മതം നടത്തിയത്.ഇയാളുടെ വാദം പൂർണ്ണമായും പോലീസ് വിശ്വസിച്ചില്ലെങ്കിലും ഇയാളുടെ പക്കലുള്ള വിശ്വൽ അടക്കമുള്ള തെളിവുകൾ പോലീസ് പ്രതി ഇയാൾ തന്നെയാണെന്ന നിഗമനത്തിലെത്തിച്ചിട്ടുണ്ട്.ഇയാളുമായി പോലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ്.