09 May 2024 Thursday

കളമശ്ശേരി സ്‌ഫോടനം:കൊടകര പോലീസ് സ്റ്റേഷനിൽ ഒരാള്‍ കീഴടങ്ങി 'ബോംബ് വെച്ചത് ഞാന്‍'തന്നെയെന്ന് വാദം'പോലീസ് വിശദമായി ചോദ്യം ചെയ്യുന്നു

ckmnews

കളമശ്ശേരി സ്‌ഫോടനം:കൊടകര പോലീസ് സ്റ്റേഷനിൽ ഒരാള്‍ കീഴടങ്ങി

'ബോംബ് വെച്ചത് ഞാന്‍'തന്നെയെന്ന് വാദം'പോലീസ് വിശദമായി ചോദ്യം ചെയ്യുന്നു


തൃശൂര്‍: കളമശ്ശേരി സ്‌ഫോടനത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഒരാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. കൊച്ചി സ്വദേശിയാണ് ഇയാള്‍. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.ഉച്ചക്ക് ഒന്നരയോടെയാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഡൊമിനിക് മാര്‍ട്ടിന്‍ എന്നായാളാണ് കീഴടങ്ങിയത് എന്ന് എ ഡി ജി പി പറഞ്ഞു. ഇതേ സഭയിലെ അംഗമാണ് ഇയാള്‍. സ്ഫോടനം നടത്തിയതിന് തെളിവായി ചില കാര്യങ്ങള്‍ കാണിച്ചു എന്നും ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് എ ഡി ജി പി അറിയിച്ചു.