09 May 2024 Thursday

കളമശ്ശേരി സ്ഫോടനം;വ്യാജസന്ദേശങ്ങള്‍,മത സ്പർദ്ധ ഉണ്ടാക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കർശന നടപടി സൈബർ വിഭാഗം സോഷ്യൽ മീഡിയകളിൽ നിരീക്ഷണം ശക്തമാക്കി

ckmnews

കളമശ്ശേരി സ്ഫോടനം;വ്യാജസന്ദേശങ്ങള്‍,മത സ്പർദ്ധ ഉണ്ടാക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കർശന നടപടി

സൈബർ വിഭാഗം സോഷ്യൽ മീഡിയകളിൽ നിരീക്ഷണം ശക്തമാക്കി


തിരുവനന്തപുരം:കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹികമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ, വര്‍ഗീയ വിദ്വേഷം എന്നിവ പരത്തുന്ന തരത്തില്‍ സന്ദേശങ്ങള്‍ നല്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് അറിയിച്ചു.ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ കണ്ടെത്താനായി സാമൂഹിക മാധ്യമങ്ങളില്‍ പോലീസ് 24 മണിക്കൂറും നിരീക്ഷണം ശക്തിപ്പെടുത്തി