09 May 2024 Thursday

കളമശേരി: ഇടപെട്ട് അമിത് ഷാ, എൻഎസ്ജിയും കേരളത്തിലേക്ക്

ckmnews

കളമശേരി: ഇടപെട്ട് അമിത് ഷാ, എൻഎസ്ജിയും കേരളത്തിലേക്ക്


ന്യൂഡൽഹി∙ കളമശേരി സ്ഫോടനത്തിന്റെ അന്വേഷണത്തിൽ ഇടപെട്ട് കേന്ദ്രം. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവരങ്ങൾ ആരാഞ്ഞു. ഡൽഹിയിൽനിന്ന് എൻഎസ്ജിയുടെയും എൻഐഎയുടെയും ഉന്നത ഉദ്യോഗസ്ഥർ കളമശേരിയിലെത്തും. അഞ്ചംഗ സംഘമാണ് കളമശേരിയിലെത്തുകയെന്നാണ് വിവരം.


പ്രഹര ശേഷികുറഞ്ഞ സ്ഫോടക വസ്തുക്കളുട സാന്നിധ്യം സ്ഥലത്തുണ്ടെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംസ്ഥാനത്തെ എൻഐഎ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിരുന്നു. ഭീകരാക്രമണ സാധ്യത അടക്കം പരിശോധിക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം. ഇസ്രയേൽ – ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ടു കേരളത്തിൽനിന്നുണ്ടാകുന്ന പ്രതികരണങ്ങളു‍ൾപ്പെടെ കേന്ദ്രം നിരീക്ഷിച്ചുവരികയായിരുന്നു. എല്ലാ സാധ്യതയും പരിശോധിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. 


ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണ് സ്ഫോടനമുണ്ടായത്. ഒരു സ്ത്രീ കൊല്ലപ്പെട്ടു. 36 പേർക്കു പരുക്കേറ്റുവെന്നാണു പ്രാഥമിക നിഗമനം.