09 May 2024 Thursday

ബൈക്കിലെത്തി മാലപൊട്ടിക്കാൻ ശ്രമം; മോഷ്ടാവിൻറെ കയ്യിനു കടിച്ച് വീട്ടമ്മ; പ്രതി രക്ഷപ്പെട്ടു

ckmnews


പാലക്കാട്: ബൈക്കിലെത്തി മാലപൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിൻറെ കൈ കടിച്ച് പറിച്ച് വീട്ടമ്മ. മണ്ണാർക്കാട് സ്വദേശിയായ ലതയുടെ സ്വർണ്ണമാല പൊട്ടിക്കുന്നതിനിടെയിലായിരുന്നു സംഭവം. ഉടൻ തന്നെ മാലയിലെ പിടിവിട്ട് പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. കഴി‍ഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.

വീട്ടുജോലിക്കായി മണ്ണാർക്കാട് ടിപ്പുസുൽത്താൻ റോഡിൽ ബസ്സിറങ്ങിയ ലത നടന്നു പോകുന്നതിനിടെയിലായിരുന്നു സംഭവം. പിന്നീലൂടെ എത്തിയ ബൈക്കിൽ നിന്ന് കഴുത്തിലെ മാലക്ക് പിടി വീണു എന്ന് മനസ്സിലാക്കിയ ലത മോഷ്ടാവിന്റെ കയ്യിൽ ആഞ്ഞു കടിക്കുകയായിരുന്നു. ഇതോടെ യുവാവ് പിടി വിടുകയും ലത മാല തിരിച്ചു പിടിക്കുകയും ചെയ്തു. കടി കിട്ടിയ പ്രതി അതിവേഗം കോങ്ങാട് റോഡിലൂടെ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവിന്റെ പിന്നാലെ ഓടിയെങ്കിലും ഇയാള്‍ ബൈക്കിൽ അതിവേഗം രക്ഷപ്പെട്ടു